പ്രണയം ഹബീബിനോട്
പ്രണയം അനിര്‍വചനീയമായ അനുഭൂതിയാണ്.... മനസ്സിന്‍റെ അകതാരിലെ കുളിര്‍മ്മയാണ്.... അനുഭൂതിയുടെ സുഖത്തില്‍ ലയിച്ചു ഒരു സ്വര്‍ഗയാത്ര.... അനന്ത വിഹായസ്സിലൂടെ മനസ്സിന്‍റെ സഞ്ചാരം.... അകലങ്ങള്‍ അടുപ്പമാകുന്നു.... ഇസ്ലാമിലുമുണ്ടൊരു പ്രണയം, അത് സത്യമാണ്... ആധുനികതയുടെ പളപളപ്പുള്ള കൊപ്രായങ്ങലല്ലാ... മനതാരിലാണ്, വിശ്വാസത്തിന്‍റെ അടിസ്ഥാനമാണത് ... മദീനയുടെ മനലാരന്യതോട് വിശ്വാസിയുടെ ബന്ധം അതും പ്രണയമാണ്... അറ്റമില്ലാത്ത പ്രണയം... വട്ടമിട്ടു പറക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളക്കോഴിയുടെ സ്നേഹം.. പത്തു മാസം വഴറ്റിലിറ്റ് നൊന്ത് പ്രസവിച്ച ഉമ്മയോട് പിഞ്ചു പൈതലിന്റെ സ്നേഹം... തന്‍റെ രാവുകളെ സ്വര്‍ഗതിലീക്കുള്ള പ്രയാനമാക്കുന്ന ഭാര്യയോട് ഭര്‍ത്താവിന്‍റെ പ്രണയം... മജ്നുവിനെ ഭ്രാന്തനാക്കിയ ലൈലയുടെ പ്രണയം... അടിമയായ യൂസുഫിനോട് സുലൈഖക്ക് തോന്നിയ അനുരാഗം... ചെറുതാണ്... എത്രയോ ചെറുത്.... ഹബീബിനോടുള്ള പ്രണയം, അതാണ് വലുത്...അതാവണം വലുത്.... അല്ലാഹുവിന്‍റെ ദൂതനോടുള്ള അടങ്ങാത്ത സ്നേഹം ഹൃദയ വസന്തവും വിശ്വാസിയുടെ ഈമാനിന്ന് കരുത്തു പകരുന്നതുമാണ്.അനസ്(റ) ഉദ്ധരിക്കുന്നു:നബി(സ) പറയുകയുണ്ടായി,...