എക്സ് മുസ് ലിം നിയ്യത്ത് വ്യക്തമാക്കിയ നാസ്തിക നപുംസകങ്ങൾക്ക് നന്ദി !!! മുഷ്താഖ് മൗലവി അൽകൗസരി കാഞ്ഞാർ


നാസ്തികതയുടെ മറവിൽ ഇസ്‌ലാം വിരുദ്ധതയും ഇസ്‌ലാമോഫോബിയയും വിഷം കലർത്തി വിറ്റഴിച്ച നാസ്തിക നപുംസകങ്ങൾ ഒടുവിലിതാ നിയ്യത്ത് നല്ല പത്തരമാറ്റ് അക്ഷരത്തിൽ വ്യക്തമാക്കിയിരിക്കുന്നു. “ഞങ്ങൾക്ക് നിരീശ്വരവാദവും നാസ്തിക ജൽപനങ്ങളും വെറും മുഖം മൂടി മാത്രമാണ്. ഇസ്ലാമിനെതിരെ ഇസ്ലാം ചുവയുള്ള  സങ്കേതത്തിൽ പതിയിരുന്ന് തരാതരം വെടിയുതിർക്കലാണ് ഞങ്ങളുടെ നിയോഗ ലക്ഷ്യമെന്ന് “ എക്സ് മുസ്ലിംകൾ പറയാതെ പറയുകയാണ്. വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്തുന്ന മതേതര കേരളത്തിന്റെ ഉടയാ വിഗ്രഹം ജസ്‌ലാ മാട’മ്പി' ശ്ശേരിയും, ഇസ്ലാമിന്റെ ആദർശ ഭൂമികയിൽ കാലുറക്കാതെ നാലുകാലിലാട്ടം കളിക്കുന്ന  ലിയാഖത്ത് തമ്പ്രാനും ഇസ്ലാം വിട്ടതിന് ശേഷം ‘ഇമ്മിണി ബല്യ ഭീഷണി നേരിടുന്ന പാവങ്ങൾക്ക് പുന:രധിവാസം ഉറപ്പിക്കാനുള്ള നിഷ്കളങ്ക യജ്ഞത്തിലാണ്. അവരെ തെറ്റിദ്ധരിക്കുന്നത് പോലും പാപമാണ്. എത്ര ബ്രഹ്മാണ്ഡ സാമൂഹിക സേവനമാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. മന:സമാധാനം കൊതിച്ച് ഇസ്ലാം പുൽകിയവരെ ഫാഷിസം അരിഞ്ഞു വീഴ്ത്തിയ അസംഖ്യം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ സാക്ഷര ഭൂമികയിൽ, സ്വയം ഇഷ്ടപ്രകാരം വ്യക്തി സ്വത്രന്ത്ര്യമുപയോഗപ്പെടുത്തി  ഇസ്ലാം ഉപേക്ഷിച്ച ഒരാൾക്ക് പോലും നേരിയ അക്രമം പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഈ പാവന ഭൂമിയിൽ , നാസ്തിക നപുംസകങ്ങളേ , നിങ്ങളുടെ പൊറാട്ട് നാടകത്തിന്റെ പേരൊന്ന് ചൊല്ലാമോ? വിരോധാഭാസം കൊണ്ട് ട്രാജഡി സൃഷ്ടിക്കുന്ന നിങ്ങൾ ബുദ്ധി ഏത് റെയിൽ പാളത്തിലാണ് കുരുതി നൽകാൻ വെച്ചിരിക്കുന്നതെന്നു പറഞ്ഞു തരുമോ ?. യജമാനൻ നീട്ടുന്ന എല്ലിൻ കഷണങ്ങൾക്കു വേണ്ടി  സാഹചര്യങ്ങളും പരിസരങ്ങളും പരിഗണിക്കാതെ വേട്ടപ്പട്ടികളായ നിങ്ങൾ നടത്തുന്ന  കുരവ സമ്മേളനം പലപ്പോഴും അസഹനീയമായി  മാറുന്നു.

    ഒരു കാര്യം ഓർക്കുക , ഇസ്ലാമിന്റെ  വേലി ചാടി ഞങ്ങൾ സ്വാതന്ത്ര്യത്തിന്റെ മദ്യചഷകങ്ങൾ ചുണ്ടോടു ചേർത്തു, ഇനി ഞങ്ങൾക്ക് മുന്നിൽ മാനവികതയുടെ നിയാമക വൃത്തങ്ങൾ ഇല്ല എന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ നിങ്ങൾ വിളിച്ചു പറഞ്ഞാലും നിങ്ങൾ ഇസ്ലാമിന് ഒരു ഭീഷണിയേ അല്ല. ഞങ്ങൾക്ക് സഹതാപം മാത്രമേയുള്ളൂ; സമ്പദ്ഘടനയെ  താങ്ങി നിർത്തുന്ന രാജ്യത്തിന്റെ ഔദ്യോഗിക കറൻസികളിൽ നിന്നും വ്യാജനെ തിരിച്ചറിഞ്ഞ് മാറ്റി നിർത്തുന്ന ആശ്വാസമാണ് കള്ളനാണയങ്ങളായ നിങ്ങളെ അകറ്റി നിർത്തുമ്പോൾ ഞങ്ങൾക്കു ലഭിക്കുന്നത്. നിങ്ങളുടെ മനോമുകുരങ്ങളുടെ പരിസരത്തെങ്ങും പശ്ചാത്താപത്തിന്റെ മഞ്ഞവെയിൽ വീശുന്നില്ലെങ്കിൽ ദയവായി നിങ്ങൾ ഇസ്‌ലാമിന്റെ റോയൽറ്റി ആർജ്ജവത്തോടെ ഉപേക്ഷിക്കൂ. നിങ്ങളുടെ ഭാഷയിൽ ഇസ്ലാം പിന്തിരിപ്പൻ പ്രത്യയ ശാസ്ത്രമെങ്കിൽ ഇസ്ലാമിന്റെ പേരും അടയാഭരണങ്ങളും നിങ്ങൾക്ക് ഭാരമാകുന്നില്ലേ. ഇതൊന്നും പോരാത്തതിന് , ഇറങ്ങിയോടിയ തറവാട് മുറ്റം നോക്കി അലക്ഷ്യമായി ഓരിയിടാൻ നിങ്ങൾ കണ്ടെത്തിയ സങ്കേതത്തിനും ഇസ്‌ലാം ചുവയുള്ള നാമം.‘എക്സ് മുസ്ലിം.

കടലും കടലാടിയും തമ്മിലെ ‘ഊഷ്മള” ബന്ധം. 

സാധാരണ നിയ്യത്ത് ആദ്യമാണ് വുക്തമാക്കാറുള്ളത്. ഇത് നിങ്ങൾ വൈകിയെങ്കിലും വുക്തമാക്കിയതിന് നന്ദി. എക്സ് മുസ്ലിമിന്റെ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്ന സമാന്തര ഭരണസംവിധാനത്തിന് നിറഞ്ഞ നന്ദി..

കേരളീയ സാമൂഹിക രംഗത്തെ നിരീശ്വര വാദത്തിന്റെ കുഴലിലൂടെ അഴുക്കുചാലിലേക്ക് തള്ളിവിടുന്ന നാസ്തികതയുടെ പ്ലാറ്റ്ഫോമിലേക്ക് എന്താണ് നിങ്ങൾ പൂർണ്ണമായും കയറി നിൽക്കാത്തത്. പരിശുദ്ധിയുടെ നീലക്കുറിഞ്ഞി പൂക്കുന്ന ദാമ്പത്യ മലർവനിയിൽ പങ്കാളികളെ പരസ്പരം കൈമാറുന്ന മൃഗീയതയുടെ വൃത്തിഹീനമായ മുഖം കേരളത്തിന് പരിചയപ്പെടുത്തിയത് ഈ വേലി ചാട്ടക്കാരായിരുന്നു എന്നത് പരസ്യമായ രഹസ്യമല്ലേ. ഒരു പക്ഷേ ഇസ്ലാം പേരിൽ നിങ്ങൾ നടത്തുന്ന ഉണ്ടയില്ലാ വെടികളുടെ മൈലേജ്, അല്ലാത്ത പക്ഷം കിട്ടില്ല എന്ന ആശങ്കയായിരിക്കാം ഈ പ്രഹസന നാടകങ്ങൾക്ക്  പ്രേരണയാകുന്നത്. എന്ത് ആഭാസങ്ങൾക്കും റീച്ച് കിട്ടുന്ന സോഷ്യൽ മീഡിയയുടെ ഭ്രമാത്മക പ്ലാറ്റ്ഫോമാണ് നിങ്ങളുടെ ദൗർബല്യമെങ്കിൽ ഒരു കാര്യം തുറന്നു പറയാനാഗ്രഹിക്കുന്നു.

ഇസ്‌ലാം കേവലം ഗോത്ര മതമോ ,  പ്രാദേശിക നിയമ സംഹിതയോ അല്ല. അതിന്റെ പ്രകാശ വിതരണം ആകാശത്തു നിന്നുമാണ്. മനുഷ്യന് കൂട്ടാനും കുറക്കാനും കഴിയും വിധം ദുർബലമല്ല അതിന്റെ അതിരുകൾ. അതിന്റെ പാശം കരുത്തുറ്റതാണ്. നിങ്ങളുടെ കൂട്ടവിലാപത്തിൽ ഇളക്കം തട്ടുന്നതല്ല അതിന്റെ ബലിഷ്ഠമായ അടിത്തറ. സോഷ്യൽ മീഡിയയുടെ കാറ്റു നിറച്ച ബലൂണുകൾ അൽപായുസ്സിൽ എരിഞ്ഞടങ്ങും. തീയിൽ കുരുത്ത ഇസ്‌ലാം നിഷേധികളുടെ വെയിലേറ്റ് വാടുകയില്ല. നിങ്ങളുടെ വിമർശന ശരങ്ങൾ അതിന് വെള്ളവും വളവുമായി മാറുന്ന ബൂമറാങ്ങ് ഇവിടെ ആവർത്തിക്കുകയാണ്.

നന്മയുടെ സുന്ദര മുഖം കാണാൻ കഴിയാത്ത വിധം ബുദ്ധിഭ്രമം നിങ്ങളുടെ കണ്ണുകൾക്ക് കർട്ടൺ വീഴ്ത്തിയപ്പോൾ നിങ്ങൾ മൃഗീയതയുടെ ആഭാസ കവിതകൾക്ക് ഓർക്കസ്ട്ര വായിക്കുന്ന തിരക്കിലാണ്.തിളങ്ങുന്ന പുടവകൾ  അണിഞ്ഞ നിങ്ങളുടെ മനസ്സ് അത്യന്തം ദുർഗന്ധം നിറഞ്ഞതാണെന്ന് സംഭവ പരമ്പരകൾ ഓരോന്നും വിളിച്ച് പറയുന്നു. ഇസ്ലാമിന്റെ വളർച്ച നിങ്ങളുടെ വിളർച്ചയായി മാറിയെങ്കിൽ , നിങ്ങളുടെ മനോദുഃഖങ്ങൾക്ക് ഇസ്ലാം ഗുണിതങ്ങൾ സമ്മാനിച്ചെങ്കിൽ  , അറിയുക നിങ്ങൾ ഇസ്ലാമിനെ വിമർശിച്ചു തളർത്താൻ ശ്രമിക്കാതെ  അനുസരണയുള്ള നാസ്തിക കുഞ്ഞാടുകളെങ്കിലും ആകുക; അവിടെയിരുന്ന് ബുദ്ധിയുടെ നായക പരിവേഷത്തെ കുറിച്ച് ഗവേഷണനിരീക്ഷണം നടത്തുവിൻ; ബുദ്ധിയുടെ അളവും ബലവും സംബന്ധിച്ച്  തിസീസുകൾ രചിക്കുവിൻ; ഇടക്കെല്ലാം കുറച്ച് മത വിമർശനവുമാകാം; ഇസ്‌ലാമിനെയും ചേർത്തു വെച്ചോളൂ.

പക്ഷേ, എക്സ് പരിവേശം നിങ്ങൾക്ക് ബൂമറാങ്ങ് മാത്രമേ ആകൂ. കാരണം ആരോഗ്യമുള്ള മുസ്‌ലിം സമൂഹത്തിൽ നിന്നും മനോനില തെറ്റിയ നിങ്ങൾക്ക് വേണ്ടി നിങ്ങൾ തന്നെ ഒരുക്കിയ സെല്ലുകളാണ് എക്സ് മുസ് ലിം.



Comments

Popular Posts